
കൊച്ചി: ഈ ബീറ്റിനൊപ്പം ചുവടു വയ്ക്കാതെ നിങ്ങള്‍ക്ക് നില്‍ക്കാനാകുമോ…? ചോദിക്കുന്നത് ആയ്നയുടെ വിരലുകളാണ്. തുള്ളാന്‍ മൂഡുണ്ടെങ്കില്‍ നിങ്ങളെന്തേ പോസ്റ്റടിച്ച് നില്‍ക്കുന്നത്… കപ്പ വേദിയെ കോരിത്തരിപ്പിച്ചുള്ള മ്യൂസിക് പെര്‍ഫോമന്‍സ്. പല വഴിക്കുനിന്നു കാഴ്ചക്കാര്‍ കൂടിയത് ഈ അനുഭവത്തിനാണ്.
നിങ്ങളുടെ ചുവടുകള്‍ക്ക് വേഗമേറുന്നത് തനിക്കുള്ള കൈയടിയാണെന്ന് ആയ്നയ്ക്കറിയാം. ഉച്ചവെയിലിന്റെ ചൂട് ആയ്നയുടെ ട്രാക്കിലേറി യുവത്വത്തിന്റെ ഞരമ്പുകളിലലിഞ്ഞു. ഇന്ത്യന്‍ സംഗീത വഴികള്‍ ചേര്‍ത്താണ് ആയ്നയുടെ യാത്ര. പുതുമയുടെ ഗ്ലാസ് മ്യൂസിക്കില്‍ ഇവയൊക്കെ മാല പോലെ കോര്ത്തൊരുക്കുന്നു. ഡിസ്കോ, ഇലക്ട്രോ, ബ്രേക്സ് എന്നിവയിലൊക്കെ പരീക്ഷണം.
അക്കാദമി ഓഫ് ആര്‍ട്ട്
പ്രായമോ പദവിയോ പ്രശ്നമില്ല, വരൂ ഒരു ചുവടു വയ്ക്കാം. ഡാന്‍സ് അറിയില്ല എന്നാണോ… ഒട്ടും പേടി വേണ്ട നിങ്ങള്‍ കറക്ട് സ്ഥലത്ത് തന്നെയാണ് വന്നത്. വ്യക്തിത്വത്തിന്റെ പ്രതിഫലനം ഡാന്‍സിലൂടെ പുറത്തുവരണം അതാണ് ലക്ഷ്യം. വിലേഷ്, വിക്കി സംഘം ചെയ്യുന്നതു പോലെ ചെയ്യൂ… താളം നിങ്ങളെ ഉണര്‍ത്തുന്ന രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ചലനങ്ങള്‍ ആവിഷ്കരിക്കാം. ഒരു കൊറിയോഗ്രാഫറും ചോദിക്കാന്‍ വരില്ല. ആ മൂവ്മെന്റ് അല്പം കൂടി നന്നാകാനുണ്ട്. ഫ്ലോ വന്നില്ല എന്നൊന്നും പറയില്ല. ഫ്രീ സ്റ്റെലില്‍ ഫ്രീ ആയി ഒഴുകി നടക്കാം. നിങ്ങളുടെ സ്റ്റൈലാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഓരോ മനുഷ്യരുടെയും ആത്മാവിഷ്കാരം മ്യൂസിക്കിനൊപ്പം അവതരിപ്പിക്കാം.
ഒഴുകിയൊഴുകി ഒരു പുഴ
കപ്പ വേദിയില്‍ ചൂടേറിയ ബീറ്റുകള്‍ പടര്‍ന്നു കയറുകയാണ്. എവിടെയോ നിന്ന് രണ്ടു പേര്. വേഷത്തിലോ ചലനങ്ങളിലോ പരമ്പരാഗത കൊറിയോഗ്രാഫിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. സ്റ്റെപ്പിടുന്നവര്ക്കിടയിലൂടെ ഇവരുമെത്തി. സ്വതസിദ്ധമായ രീതിയില്‍ തുടക്കം. മലമടക്കുകളിലൂടെ ഒരു നദി ഒഴുകി വരുന്നതു പോലെയുള്ള ശരീരചലനങ്ങള്‍. ചുവടു വെച്ചുനിന്നവര് ഒരുവേള ഇവരിലേക്ക് ചുരുങ്ങി. താള വേഗമൊന്ന് ഉയരുമ്പോള്‍ ചുവടുകളില്‍ ചടുലത. പറഞ്ഞു വന്നത് അനന്തു, സാരംഗ് ടീമിന്റെ വൈബിനെപ്പറ്റിയാണ്.
പലവിധ കലകാരന്മാര് ഇവരെ ചുറ്റിപ്പറ്റി വേദി നിറഞ്ഞു. പലരും ഡാന്‍സ് കമ്യൂണിറ്റിയുടെ ഭാഗമാണ്. പരസ്പരം ചുവടുകള്‍ പോലും മനസ്സിലാകുന്നവര്‍. ഒരു ചുവടിന് മറ്റുള്ളവരുടെ പ്രോത്സാഹനം കൂടിയാകുമ്പോള്‍ എന്തു വേണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]