
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
കേസ് വീണ്ടും ചര്‍ച്ചയായിരിക്കേ ബോളിവുഡ് നടി കങ്കണയുടെ എക്സില്‍ ഒരാള്‍ക്ക് നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബില്‍ക്കിസ് ബാനു കേസില്‍ കങ്കണ ഒരു സിനിമ ചെയ്യാണമെന്നാണ് ആ വ്യക്തിയുടെ ആവശ്യം. ഇതിന് കങ്കണ നല്കിയ മറുപടി ചര്‍ച്ചയായിരിക്കുകയാണ്.
ബില്‍ക്കിസ് ബാനു കേസില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി മൂന്ന് വര്‍ഷത്തോളമായി ഗവേഷണം നടത്തുകയാണെന്നും കങ്കണ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയപരമായ വിഷയമായതിനാല്‍ ചിത്രം നിര്‍മിക്കാനായി ആരും മുന്നോട്ട് വരുന്നില്ലെന്നും കങ്കണ വ്യക്തമാക്കി.
പ്രിയപ്പെട്ട കങ്കണ മാം, സ്ത്രീശാക്തീകരണത്തോടുള്ള താങ്കളുടെ അഭിനിവേശം പ്രചോദനം നല്‍കുന്നതാണ്. ബില്‍ക്കിസ് ബാനു വിഷയത്തില്‍ ശക്തമായ ഒരു സിനിമയെടുക്കാന്‍ താങ്കള്‍ക്ക് താല്പര്യമുണ്ടോ. ബില്‍ക്കിസിന് വേണ്ടി താങ്കളത് ചെയ്യുമോ? കുറഞ്ഞ് മനുഷ്യത്വത്തിന്റെ പേരില്‍- എക്സ് യൂസര്‍ ചോദിച്ചു
സിനിമയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരക്കഥയും തയ്യാറാണ്. വിഷയത്തില്‍ ഞാന്‍ മൂന്ന് വര്‍ഷത്തോളം ഗവേഷണം നടത്തിയിരുന്നു. എന്നാല്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള് സിനിമ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ടെന്നാണ് പറയുന്നത്. ഞാനൊരു ബിജെപി അനുഭാവി ആയതിനാല്‍ ജിയോ സിനിമയ്ക്ക് സഹകരിക്കാന്‍ താല്പര്യമില്ലെന്നാണ് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]