നടിയും അവതാരകയുമായി മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് മീനാക്ഷി. മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരം. തന്റെ ഓരോ വിശേഷങ്ങളും താരം സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ജന്മദിനാശംസ പോസ്റ്റാണ് സാമൂഹികമാധ്യമങ്ങളിലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഗായകനും സുഹൃത്തുമായ കൗശിക്കിന് ജന്മദിനാശംശകള് നേര്‍ന്നാണ് മീനാക്ഷി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകള്’ എന്നായിരുന്നു കൗശിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നേരത്തെ മീനാക്ഷിയുടെ ജന്മദിനത്തിന് കൗശിക്കും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടിരുന്നു. ‘ഹാപ്പി ബര്‍ത്ത്ഡേ പാപ്പുമ്മാ’ എന്നുപറഞ്ഞാണ് കൗശിക് അന്ന് മീനാക്ഷിക്ക് ജന്മദിനാശംസകള് നേര്‍ന്നത്. ഇതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം, ഇരുവരും നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇത്തരം ചര്‍ച്ചകളെക്കുറിച്ച് മീനാക്ഷിയുടെ കുടുംബം പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]