
ആറുകൊല്ലത്തെ പ്രണയത്തിനൊടുവിൽ 2024-ലാണ് ബോളിവുഡ് സുന്ദരി മലൈക അറോറയും നടന് അര്ജുന് കപൂറും വേര്‍പിരിഞ്ഞത്. അതിനുപിന്നാലെ നടി പുതിയൊരു പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ രാഹുല്‍ വിജയ് യുമായി നടി പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്നത്. കഴിഞ്ഞദിവസം രാഹുലിനൊപ്പം നടി ഡിന്നറിന് പോയിരുന്നുവെന്നാണ് ബോളിവുഡ് ഗോസിപ്പ് വൃത്തങ്ങള്‍ പറയുന്നത്.
ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകളിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് മലൈകയുടെ സുഹൃത്ത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.
അവള് സിംഗിളാണ്, സന്തോഷവതിയാണ്. രാഹുല്‍ വിജയ് മലൈകയുടെ മകന്റെ സ്റ്റൈലിസ്റ്റാണ്. സുഹൃത്തുമാണ്. അത് അവിടെ അവസാനിച്ചു. ഈ അഭ്യൂഹങ്ങള്‍ പരിഹാസവും വിചിത്രവുമാണ്.-എന്നായിരുന്നു പ്രതികരണം.
ശനിയാഴ്ച നടന്ന എ.പി. ധില്ലന്റെ ദ ബ്രൗണ്പ്രിന്റ് ഇന്ത്യ കണ്‍സേര്‍ട്ടിലും മലൈകയും രാഹുലും പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായത്. മലൈകയെ വേദിയിലേക്ക് ക്ഷണിച്ച ധില്ലന് അവര്‍ക്കു വേണ്ടി വിത് യു എന്ന ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന് ആയിരുന്നു മലൈകയുടെ ആദ്യ ഭര്‍ത്താവ്. 1998-ല്‍ വിവാഹിതരായ ഇവര്‍ 2017-ല്‍ പിരിഞ്ഞു. അര്ഹാന് ഖാന് ആണ് ഇവരുടെ മകന്. അര്‍ബാസ് ഖാന് 2023-ല്‍ പുനര്‍വിവാഹിതനായി. ഷൂറ ഖാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പങ്കാളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]