
82-ാം ജന്മദിനത്തിലും പതിവുപോലെ ആരാധകരെ അഭിവാദ്യംചെയ്യാനെത്തി അമിതാഭ് ബച്ചന്. മുംബൈയിലെ വസതിയായ ജല്‍സയ്ക്ക് മുന്നില്‍ ജന്മദിനാശംസകള് നേരാനെത്തിയ ആരാധകരെ കാണാനാണ് താരമെത്തിയത്.
ആശംകള്‍ അറിയിച്ച ആരാധകരെ അദ്ദേഹം കൈവീശി കാണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. താരത്തിന്റെ 82-ാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച.
എല്ലാ ജന്മദിനത്തിലും ആരാധകര്‍ ബിഗ് ബിയെ കാണാനായി വസതിക്ക് മുന്നില്‍ തടിച്ചുകൂടുന്നത് പതിവാണ്. ബോളിവുഡിലെ ഒട്ടേറെ താരങ്ങളാണ് ബിഗ് ബിയ്ക്ക് വെള്ളിയാഴ്ച ജന്മദിനാശംസകള് നേര്‍ന്നത്.
അജയ് ദേവ്ഗണ്, സഞ്ജയ് ദത്ത്, കജോള്‍ തുടങ്ങിയവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]