
ദുര്‍ഗ പൂജയ്ക്കിടെ നടി കജോള്‍ ദേഷ്യപ്പെടുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുംബൈയില്‍ സംഘടിപ്പിച്ച ദുര്‍ഗ പൂജ ചടങ്ങുകള്‍ക്കിടെയാണ് പലപ്പോഴും നടിയുടെ നിയന്ത്രണം നഷ്ടമായത്. ദുര്‍ഗ പൂജ പന്തലില്‍ ചിലര്‍ ചെരിപ്പിട്ട് കയറിയതാണ് നടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കജോള്‍ തന്നെ മൈക്കിലൂടെ ഇവരോട് മാറിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നു.
ചെരിപ്പിട്ട് പന്തലില്‍ കയറിയ പലരും വിഗ്രഹങ്ങള്ക്കരികിലേക്ക് എത്തിയതോടെയാണ് നടി ദേഷ്യപ്പെട്ട് ഇവരോട് മാറിനില്ക്കാന് പറഞ്ഞത്.” ദയവായി ചെരിപ്പ് ധരിക്കരുത്. ചെരിപ്പ് ധരിച്ചവരെല്ലാം ദയവായി മാറിനില്‍ക്കൂ. ഇത് ഒരു പൂജയാണ്. എല്ലാവരും ബഹുമാനം കാണിക്കൂ’, നടി മൈക്കിലൂടെ പറഞ്ഞു.
അതിനിടെ, ദുര്‍ഗ പൂജ പന്തലില്‍ വിടാതെ പിന്തുടരുന്ന പാപ്പരാസികളോട് കജോള്‍ ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂജയ്ക്കെത്തുന്ന അതിഥികളെ പിന്തുടര്ന്ന് നിര്‍ത്താതെ ഫോട്ടോയെടുക്കുന്നതും അവരുടെ വഴി തടസ്സപ്പെടുത്തിയതിനുമാണ് നടി പ്രതികരിച്ചത്.
മുംബൈ സാന്റാക്രൂസില്‍ എല്ലാവര്‍ഷവും നടി കജോളും കുടുംബവും ദുര്‍ഗ പൂജ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളടക്കം ഒട്ടേറെപേരാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്താറുള്ളത്. ജയ ബച്ചന്, റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഇത്തവണയും ചടങ്ങിനെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]