
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന് ജയസൂര്യ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. വെള്ളിയാഴ്ചയാണ് നടന് ക്ഷേത്രത്തിലെത്തിയത്.
കൊല്ലൂരില്‍ പുഷ്പരഥോത്സവം ഇന്ന്,വിദ്യാരംഭം നാളെ
കൊല്ലൂര്‍: മൂകാംബികക്ഷേത്ര നവരാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പുഷ്പരഥോത്സവം മഹാനവമിദിനമായ വെള്ളിയാഴ്ച രാത്രി 9.30-ന് നടക്കും. പുഷ്പത്താല്‍ അലങ്കരിച്ച രഥത്തില്‍ മൂകാംബിക എഴുന്നള്ളും. പുലര്‍ച്ചെ നാലിന് നടതുറക്കും. അഞ്ചുമണിക്ക് പൂജയാരംഭിക്കും. എട്ടുമണിക്ക് ശതരുദ്രപൂജ. 11.30-ന് മഹാനിവേദ്യം. 5.45-ന് നവരാത്രി പൂജ. 8.15-ന് മുഹൂര്‍ത്തബലി. 8.30-ന് മഹാബലി. 9.30-ന് രഥാരോഹണച്ചടങ്ങ്. തുടര്‍ന്ന് രഥംവലി. 10.30-ന് പൂര്‍ണ കുംഭാഭിഷേകം. 10.45-ന് കഷായപൂജ.
അര്ച്ചകന് സുബ്രഹ്മണ്യ അഡിഗ കാര്‍മികത്വം വഹിക്കും. വിജയദശമി ദിനമായ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നടതുറക്കും. നാലുമണിമുതല്‍ സരസ്വതിമണ്ഡപത്തിലും ഹോമശാല വരാന്തയിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങും.
വൈകിട്ട് 4.30-ന് വിജയോത്സവം. തുടര്‍ന്ന് പ്രദോഷപൂജ. രാത്രി 9.30-ന് നടയടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് കൊല്ലൂരില്‍ സമാപനമാകും. പുഷ്പരഥോത്സവത്തിനും വിദ്യാരംഭത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]