
ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ വമ്പന്‍ ഹിറ്റായി മാറിയ ‘കള്ളനും ഭഗവതിയും’എന്ന ചിത്രത്തിന്റെ രണ്ടാ ഭാഗം വരുന്നു.’ചാന്താട്ടം’ എന്നാണ് പുതിയ സിനമയുടെ പേര്. ‘കള്ളനും ഭഗവതിയും’ നിലവില്‍ ആമസോണ്‍ പ്രൈമിന്റെ ആള് ഇന്ത്യ റേറ്റിംഗില്‍ ആറാം സ്ഥാനത്താണ്.
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും നടന് വിഷ്ണു ഉണ്ണികൃഷ്ണനും തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കവരാന്‍ കള്ളന് മാത്തപ്പനും അനുഗ്രഹം ചൊരിയാന്‍ ഭഗവതിയും എത്തുമ്പോള്‍ ‘ ചാന്താട്ടം ‘പ്രേക്ഷര്‍ക്ക് ഒരു പുത്തന്‍ അനുഭവമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പതിവ് ഈസ്റ്റ് കോസ്റ്റ് വിജയന് ചിത്രത്തിലുള്ളത് പോലെ അതിമനോഹരമായ ഗാനങ്ങള്‍ ചാന്താട്ടത്തിലും ഉണ്ടാവും എന്ന ഉറപ്പിലും ആവേശേത്തിലുമാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ ഭഗവതിയായി വേഷമിട്ട ബംഗാളി സുന്ദരി മോക്ഷ ഇതിനകം ഒ.ടി.ടി പ്രേക്ഷകര്‍ക്ക് ഇടയിലും വന്‍ തരംഗമായി മാറിക്കഴിഞ്ഞു. ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ആദ്യ ചിത്രം കൊണ്ടുതന്നെ മോക്ഷ മലയാളത്തിന്റെ മനസ്സ് കീഴടക്കി. ഈസ്റ്റ് കോസ്റ്റ് വിജയന് എന്ന സംവിധായകന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍ കൂടി ആയിരുന്നു മോക്ഷ എന്ന നായിക.
പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാവിലെ പരുമല വലിയ പനയന്നാര്‍കാവ് ദേവീ ക്ഷേത്രത്തില്‍ നടന്ന ലളിതവും പ്രൗഢ ഗംഭീരവും ആയ ചടങ്ങില്‍ ‘ചാന്താട്ടം’ സിനിമയുടെ പൂജ നടന്നു.
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നഹവും കരുതലും ആണ് പ്രേക്ഷകര്‍ അനുഭവിച്ച് അറിഞ്ഞതെങ്കില്‍ ചാന്താട്ടത്തില് അതിനൊപ്പം സമൂഹത്തിലെ തിന്മകള്ക്കെതിരേ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും പ്രേക്ഷകര്‍ക്ക് കാണാം.
രചന – കെ.വി അനില്‍. കള്ളനും ഭഗവതിയും എന്ന ചിത്രത്തില്‍ ഭക്തസാന്ദ്രമായ ശ്ലോകങ്ങള്‍ക്കും അതിമനോഹരമായ ഗാനങ്ങള്‍ക്കും ഈണം പകര്‍ന്ന രഞ്ജിന് രാജ് ആണ് ചാന്താട്ടത്തിന്റെയും സംഗീത സംവിധായകന്.
ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ഹൊറര്‍ ഫാമിലി ത്രില്ലര്‍ ചിത്രമായ ‘ചിത്തിനി’ തിയേറ്ററുകളില്‍ വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്താനായ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]