വിജയ് നായകനായെത്തുന്ന ‘ലിയോ’യുടെ ചിത്രീകരണത്തിനായി ആദ്യം പരിഗണിച്ചത് മൂന്നാർ ആണെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഷൂട്ടിങ്ങിനുവേണ്ടി മൂന്നാറിലെത്തി ലൊക്കേഷനുകൾ കണ്ടുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
മൂന്നാറിൽ ചെയ്യാനിരുന്ന ഭാഗങ്ങൾ കാശ്മീരിലാണ് പൂർത്തിയാക്കിയത്. എന്തുകൊണ്ട് കാശ്മീരിൽ ലിയോയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലോകേഷ്. കാശ്മീരിൽ ഷൂട്ട് ചെയ്യാനുള്ള കാരണവും ലോകേഷ് വെളിപ്പെടുത്തി.
മൂന്നാറിലാണ് ലിയോ ആദ്യം ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടത്. ലൊക്കേഷനും കണ്ടു. പക്ഷേ പിന്നീട് തീരുമാനം മാറ്റി. തെന്നിന്ത്യയിൽ എവിടെയും വിജയ് അണ്ണനെ ഒരു റോഡിൽ നിർത്തി ഷൂട്ട് ചെയ്യാനാകില്ല. അല്ലെങ്കിൽ ആ രംഗത്തിന് വേണ്ടി സെറ്റിടണം. മൂന്നാറിൽ ഞാൻ പോയാൽ പോലും വലിയ തിരക്കായിരിക്കും. അപ്പോൾ അദ്ദേഹം പോയാലോ. അതിനാൽ അജ്ഞാതമായ ഒരു സ്ഥലത്തേയ്ക്ക് ഷൂട്ട് മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കാശ്മീരിൽ ചെയ്യാമെന്ന് കരുതിയത്. ഒരു ഉൾഗ്രാമത്തിലായിരുന്നു ചിത്രീകരണം, ലോകേഷ് പറഞ്ഞു.
തൃഷ, സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, ഗൗതം മേനോന്, മണ്‍സൂര്‍ അലി ഖാന് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
Content Highlights: lokesh kanakaraj about vijay leo movie location hunting
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]