
ഹൈദരാബാദ്: നടന് വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണമായത്. വിനായകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത ഹൈദരാബാദ് പോലീസ്, തുടര്‍ന്ന് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിനായകനെ കേരളത്തിലേക്ക് തിരിച്ചയച്ചെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന് പറഞ്ഞു.
ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന് ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൊച്ചിയില്‍നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാനിരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു
വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന് പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]