
നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് (08-08-2024) നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരിക്കും വിവാഹനിശ്ചയം.
ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ലളിതമായ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും.
നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പ്രത്യേക സ്വീകരണം ലഭിച്ചു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായ പ്രതികരണം നടത്തിയിരുന്നില്ല.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും. വിവാഹശേഷം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേർത്തിരുന്നു. ഇടക്കാലത്ത് ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. ഒടുവിൽ എല്ലാത്തിനും അവസാനമിട്ട് സംയുക്തമായാണ് രണ്ടുപേരും തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് എന്ന ചിത്രത്തിലെ നായികവേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]