
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദക്ഷിണ കൊറിയന്‍ താരം മാങ് ഡോങ് സ്യൂക്ക് പ്രധാന വില്ലനെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ ടു ബുസാന്‍, ദ കോപ്, ദ ഡെവിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് മാങ് ഡോങ് സ്യൂക്ക്. സൗത്ത് കൊറിയയിലെ മുന്‍നിര നായകന് കൂടിയാണ് അദ്ദേഹം. ഇന്ത്യയില്‍ അദ്ദേഹത്തിന് ഒട്ടേറെ ആരാധകരുണ്ട്.
മോഹന്‍ലാലിനെ നായകനക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ല്‍ മാങ് ഡോങ് സ്യൂക്ക് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് ‘സ്പിരിറ്റി’ല്‍ മാങ് ഡോങ് സ്യൂക്ക് വേഷമിടുമെന്ന് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റണ്‍ബീര്‍ കപൂര്‍ നായകനായത്തിയ ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്.’ 2024 ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്ന ദിനത്തില്‍ തന്നെ സിനിമ 150 കോടിയോളം വരുമാനം നേടുമെന്നും സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, നാഗ് അശ്വിന് സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’യാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യയില്‍നിന്ന് മാത്രം ചിത്രം 500 കോടിയിലേറെ വരുമാനം നേടിയിരിക്കുകയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. മികച്ച ദൃശ്യവിരുന്നും കിടിലന്‍ സൗണ്ട് ട്രാക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ് ഹൈലൈറ്റ്.
അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ശോഭന, ദീപിക പദുക്കോണ്‍, അന്ന ബെന്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്മാന് തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന ‘കല്‍ക്കി 2898 എഡി’ ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]