
ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോഗയ്ൻവില്ല എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് നായകന്മാർ.
ഷറഫുദ്ദീൻ, ജ്യോതിർമയി, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കോഫീ ഹൗസ്, ഹൈഡ്രേഞ്ചിയ, കന്യാമരിയ, ഓറഞ്ചുതോട്ടത്തിലെ അതിഥി, റെസ്റ്റ് ഇൻ പീസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളിലൂടെ ജനപ്രീതിയാർജിച്ച ലാജോ ജോസ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ബോഗയ്ൻവില്ല.
ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ‘ടേക്ക് ഓഫി’നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ഫഹദിന്റെ പിതാവ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇരുതാരങ്ങളും സിനിമയിൽ അരങ്ങേറിയതെന്ന കൗതുകവും ഈ താരജോഡിക്കുണ്ട്.
സുഷിൻ ശ്യാം സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റേതായി കഴിഞ്ഞദിവസം പുറത്തിറങ്ങിയ കാരക്റ്റർ പോസ്റ്ററുകളെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, അഡീഷണല്‍ ഡയലോഗ്സ്: ആര്‍ജെ മുരുകൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഘട്ടനം: സുപ്രീം സുന്ദർ & മഹേഷ് മാത്യു, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഓമനക്കുട്ടന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്: അജിത് വേലായുധൻ & സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ & ഹാസിഫ് ആബിദ ഹക്കീം, പബ്ലിസിറ്റി ഡിസൈൻസ്: ഏസ്തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ: ആതിര ദില്‍ജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]