
ഈ വർഷം പുറത്തിറങ്ങിയ മലയാളചിത്രങ്ങളിൽ കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും വൻ ഹിറ്റായിരുന്നു ഗിരീഷ് എ.ഡി സംവിധാനംചെയ്ത പ്രേമലു. നായികയായെത്തിയ മമിത ബൈജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മമിതയ്ക്ക് തമിഴ്നാട്ടിലുള്ള ആരാധകബലം എത്രയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ചെന്നൈയിൽ ഒരു മാളിൽ ഉദ്ഘാടനച്ചടങ്ങിനെത്തിയ മമിതയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. വലിയ ജനക്കൂട്ടത്തിന് നടുവിലാണ് മമിത നിൽക്കുന്നത്. കാലുകുത്താൻ പോലും സാധിക്കാത്തത്ര തിരക്കിനിടയിൽ നിൽക്കുന്ന മമിതയുടെ ചിത്രങ്ങൾ വൈറലാണിപ്പോൾ.
പ്രേമലുവിന് ശേഷം തമിഴിൽ ഈ വർഷം റിബൽ എന്ന ചിത്രത്തിൽ ജി.വി.പ്രകാശിന്റെ നായികയായി മമിത എത്തിയിരുന്നു. ചിത്രം ശരാശരി വിജയമേ നേടിയുള്ളുവെങ്കിലും മമിതയുടെ മലയാളി നായികയായുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തേ ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കാണാൻ മമിത ചെന്നൈയിൽ എത്തിയിരുന്നു.
2017-ൽ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു സിനിമയിലെത്തിയത്. പിന്നീട് കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഖൊ ഖൊ, ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ എന്നിവയാണ് പ്രധാനചിത്രങ്ങൾ. പ്രേമലു 2 ആണ് മമിതയുടേതായി വരാനിരിക്കുന്ന പ്രധാനചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]