
സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ എഴുതുന്നു. ആൽബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. നിഷ സാരംഗ് , ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
പ്രൊഡക്ഷൻ കൺട്രോളർ -ബിനു പി കെ, കല -ത്യാഗു തവന്നൂർ, മേക്കപ്പ് -രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യാമന്തക്, സ്റ്റിൽസ് -ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ -ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രജലീഷ്, ആക്ഷൻ -മാഫിയ ശശി. സൗണ്ട് ഡിസൈൻ -ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-ഷിനോയ് ജോസഫ്, വിഎഫ്എക്സ് -അമൽ, ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവല്ലിയിൽ, പി ആർ ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]