
ഐ.ഐ.എഫ്.എ പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി സോനു നിഗം. മികച്ച ഗായകനുള്ള പുരസ്കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദ്ദേശം ലഭിച്ചത്. ‘ആര്‍ട്ടിക്കിള്‍ 370’ ലെ ‘ദുവ ‘എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാലാണ് വിജയി. മികച്ച ഗായികയായി ശ്രേയ ഘോഷാലിനെ തിരഞ്ഞെടുത്തു. ‘ഭൂല്‍ ഭുലയ്യ’ മൂന്നാം ഭാഗത്തിലെ ‘ആമി ജേ തോമര്‍’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇതേ സിനിമയില്‍ സോനു നിഗം ആലപിച്ച ‘മേരേ ഠോലനാ സുന്’ എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടു തന്നെ സോനു നിഗമിനെ പുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെയാണ് ഗായകന് പ്രതികരണവുമായി രംഗത്ത് വന്നത്. തന്നെ ഒഴിവാക്കിയ ഐ.ഐ.എഫ്.എയോട് നന്ദി പറഞ്ഞാണ് സോനു നിഗം കുറിപ്പ് തുടങ്ങിയത്. എല്ലാത്തിലുമുപരി, നിങ്ങള്‍ രാജസ്ഥാന് ഉദ്യോഗസ്ഥവൃന്ദത്തിന് മുന്നില്‍ ഉത്തരം പറയേണ്ടവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പരിപാടിയും അതെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ‘രാജസ്ഥാന്’ പരാമര്‍ശത്തിലൂടെ സോനു നിഗം ഉദ്ദേശിച്ചത്. ജയ്പൂരില്‍ നടന്ന റൈസിംഗ് രാജസ്ഥാന് എന്ന പരിപാടിയില്‍ താന്‍ ഗാനം ആലപിക്കുന്നതിനിടെ അതിഥികളായ രാഷ്ട്രീയക്കാര്‍ ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് സോനു നിഗം രംഗത്ത് വന്നിരുന്നു. ഒരു പരിപാടിയുടെ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് പോകുന്നത് കലാകാരന്മാരോട് കാണിക്കുന്ന വലിയ അനാദരവാണെന്നും അങ്ങനെ ചെയ്യാനാണെങ്കില്‍ പരിപാടിക്ക് വരാതിരിക്കുകയോ അല്ലെങ്കില്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ഇറങ്ങിപ്പോകണമെന്നോ സോനു നിഗം പറഞ്ഞു.
“പരിപാടി കാണാനായി മുഖ്യമന്ത്രിയും യുവജനമന്ത്രിയും കായിക മന്ത്രിയുമുണ്ടായിരുന്നു. പരിപാടിയുടെ ഇടയില്‍ മുഖ്യമന്ത്രിയും ബാക്കിയുള്ളവരും ഇറങ്ങിപ്പോവുന്നത് കണ്ടു. അവര്‍ പോയപ്പോള്‍ തന്നെ എല്ലാ പ്രതിനിധികളും അവരോടൊപ്പം ഇറങ്ങിപ്പോയി. നിങ്ങളുടെ കലാകാരന്മാരെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍ പുറത്തുള്ളവര്‍ എങ്ങനെയാണ് ബഹുമാനിക്കുക? ഒരു കലാകാരന്റെ പ്രകടനത്തിനിടയില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നത് അവരോട് കാണിക്കുന്ന വലിയ അനാദരവാണ്. അത് സരസ്വതി ദേവിയെ അപമാനിക്കലാണ്. നിങ്ങള്‍ വലിയവരാണ്, നിങ്ങള്‍ക്ക് ധാരാളം ജോലിയുണ്ടാകും. ഒരുപാട് ഉത്തരവാദിത്തങ്ങളാണ് നിങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു ഷോയില്‍ വന്നിരുന്നു നിങ്ങള്‍ സമയം പാഴാക്കേണ്ടതില്ല. നിങ്ങള്‍ക്ക് നേരത്തെ പോകാവുന്നതാണ്. സോനു നിഗം കൂട്ടിച്ചേര്‍ത്തു.
സോനു നിഗമിനെ പിന്തുണച്ച് ഒട്ടേറെ പേര് രംഗത്ത് വന്നു. കുറച്ചുകാലങ്ങളായി ഓട്ടോ ട്യൂണുകാര്‍ക്കാണ് പുരസ്കാരം ലഭിക്കുന്നതെന്നും യഥാര്‍ഥ ശബ്ദത്തിന് സ്ഥാനമില്ലെന്നും ഒരാള്‍ കുറിച്ചു. പുരസ്കാരങ്ങള്‍ക്ക് അതീതമാണ് സോനു നിഗമിന്റെ ആലാപനമെന്നും ഈ ഗാനത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്നും മറ്റൊരാള്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]