
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വംഭര. വസിഷ്ഠ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ഈ വർഷം ജനുവരിയിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാം ചരൺ-ശങ്കർ കൂട്ടുക്കെട്ടിലെത്തിയ ഗെയിം ചേഞ്ചറുമായി ക്ലാഷ് വേണ്ടെന്ന കാരണത്താൽ ഈ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. പിന്നീട് മെയ് ഒമ്പതിന് റിലീസ് തീരുമാനിച്ചുവെങ്കിലും അതും നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
വിശ്വംഭരയുടെ ഒടിടി വിൽപ്പന പ്രതിസന്ധിയിലാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയും നെറ്റ്ഫ്ലിക്സും താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നുവെങ്കിലും നിർമാതാക്കൾ ഉയർന്ന തുക ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്മാറി എന്നാണ് സൂചന. ചിരഞ്ജീവിയുടെ കഴിഞ്ഞ റിലീസ് ഭോലാ ശങ്കർ വലിയ പരാജയമായിരുന്നു. അതുതന്നെയാണ് ഒടിടി പ്ലാറ്റ്ഫോമുകളെ പിന്നോട്ട് വലിക്കുന്നത്.
ഒരു ഫാന്റസി ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ വിഎഫ്എക്സ് വർക്കുകൾ പൂർത്തിയായിട്ടില്ല. ഗ്രാഫിക്സ് ജോലികൾ ഒന്നിലധികം കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ട്.
ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]