
ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മ്മാതാവുമായ ചോയി വീസങിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാദേശിക സമയം ആറരയോടെ സിയോളിലെ വസതിയിൽ താരത്തെ കുടുബാംഗങ്ങളൾ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കൊറിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണത്തില്‍ ദുരൂഹതയൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
2002-ല്‍ പുറത്തിറങ്ങിയ വീസങ്ങിൻ്റെ ആദ്യ സോള ആല്‍ബം ‘Like a Movie’ തന്നെ ഏറെ ജനപ്രീതി നേടിയിരുന്നു. പ്രൊഫോള്‍ ഉപയോഗത്തെ തുടര്‍ന്ന് 2021-ല്‍ വീസങ് ഒരു വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു.
ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) ഫെബ്രുവരിയിൽ സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]