
ബിഷാൽ വാഴപ്പിള്ളി സംവിധാനം ചെയ്ത ‘ടവർ ബോൾട്ട്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥകളെക്കുറിച്ചും കാഴ്ചപാടുകളെക്കുറിച്ചും ചിന്തിപ്പിക്കുകയാണ് ചിത്രം. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിതാബ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫാത്തിമത്ത് തമീമയാണ് ഗാനരചന. സിബു സുകുമാരനാണ് സംഗീതം. വിജീഷ് നിലയാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഫിലിം എഡിറ്റിങ് ആഗർഷ് റാം. വൈശാഖ് കെ ഡി എൽ വി ആണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഇർഷാദ് ആമീൻ, അസോസിയേറ്റ് ഡയറക്ടർ -അജയ് രാജ്. ഷാരോൺ, അതുൽ, സജിൽ മിഥുൻ ദേവുമാണ് അസിസ്റ്റന്റ് ഡയറക്ടർസ്, പ്രൊഡക്ഷൻ മാനേജർസ് -ശിവ, രനിൻ ലാൽ, ഡിസൈൻ- പച്ച.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net