![](https://newskerala.net/wp-content/uploads/2025/02/1739288302_jayasurya-1024x576.jpg)
‘ഞാന്‍ ഗന്ധര്വന്’ എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയിൽ സ്ഥാനമുണ്ടാക്കിയ നടനാണ് നിതീഷ് ഭരധ്വാജ്. 1980-കളില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില് ഇപ്പോഴും മനസില്‍ തങ്ങി നില്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ നിതിഷിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.
‘പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ ഇൻസ്റ്റഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ദൃശ്യങ്ങൾ പോസ്റ്റു ചെയ്തത്. ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനം ഇരുവരും ചേർന്ന് ആലപിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ജയസൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തോട് ബന്ധപ്പെടുത്തി ഉൾപ്പെടെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. ‘ഗന്ധർവ്വനും കത്തനാരും’, ‘രണ്ട് ഗന്ധർവ്വന്മാർ’, ’ഗന്ധർവ്വൻ VS കത്തനാർ’, ‘ഗന്ധര്വന് വീണ്ടും’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ. അതേസമയം, എവിടെവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്ന് വ്യക്തമല്ല.
കുടുംബത്തിനൊപ്പം പ്രയാഗ്രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജയസൂര്യ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. അതിനാൽ ജയസൂര്യയും നിതീഷ് ഭരധ്വാജും ഇവിടെ വെച്ചാണ് കണ്ടത് എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]