![](https://newskerala.net/wp-content/uploads/2025/02/New20Project2018-1024x576.jpg)
ക്രൈസ്തവ സന്യാസിനികള്‍ അഭിനയിക്കുകയും കപ്പൂച്ചിന്‍ പുരോഹിതന് സംവിധാനം ചെയ്യുകയും ചെയ്ത ‘റാപ്പ്’ എന്ന വിശേഷണവുമായി ഇറ്റ്സ് യു ആന്‍ഡ് മീ എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറങ്ങി. ഇതാദ്യമായാണ് പൂര്‍ണമായും ക്രൈസ്തവ സന്യാസിനികള്‍ അഭിനയിച്ച ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്.
ചടുലമായ സംഗീതവും വേഗത്തില്‍ പറഞ്ഞു പോകുന്ന വരികളുമാണ് റാപ്പ് സംഗീതത്തിന്റെ പ്രത്യേകത. ആഫ്രോ-അമേരിക്കന്‍ വംശജരുടെ ഇടയില്‍ വളരെ ജനപ്രിയമാണ് റാപ്പ് സംഗീതം. ഈ ഗാനത്തില്‍ അണി നിരക്കുന്നത് നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ SMMI സഭയിലെ ക്രൈസ്തവ സന്യാസിനികളുടെ ഒരു സംഘമാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഫാദര്‍ ജോബിസ് കപുചിനാണ്. ക്രൈസ്തവ വിശ്വാസത്തെയും റാപ്പ് സംഗീതത്തെയും ഇടകലര്‍ത്തി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അലന് ഷോജിയാണ്. വരികള്‍ വിഷ്ണു സുധന്. ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ രാജേഷ് കുടമാളൂര്‍. എഡിറ്റിങ് ശ്രീജേഷ് ശ്രീധരന്. കൊറിയോഗ്രാഫി ജിതിന് വക്കച്ചന്. പി. ആര്.ഓ അക്ഷയ് പ്രകാശ്. ഡിജിറ്റല്‍ പ്രൊമോഷന് അഖില്‍ വിഷ്ണു വി എസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]