
നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ.
വിവിധ പരിപാടികൾക്കെത്തുന്ന ബേസിൽ തൊപ്പി ഊരാൻ പറ്റില്ലെന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. നിരവധി ആളുകൾ ആവശ്യപ്പെട്ടിട്ടും ബേസിൽ തൊപ്പി മാറ്റുന്നതിന് തയ്യാറാകുന്നില്ല. തൊപ്പി മാറ്റാൻ സാധിക്കില്ലെന്നാണ് ഇവർക്കെല്ലാം ബേസിൽ നൽകുന്ന മറുപടി. തലയിൽ താജ്മഹൽ പണിതിട്ടുണ്ടെന്നും ചീഞ്ഞളിഞ്ഞിരിക്കുകയാണെന്നും ബേസിൽ രസരകരമായ രീതിയിൽ മറുപടി നൽകുന്നു. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും വരെ വീഡിയോയിൽ കാണാം.
ബേസിലിനെ കൂടാതെ ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ചിത്രത്തിലുണ്ട്. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]