
ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ മിനുക്കുപണികളിലാണ് നടന് മോഹന്‍ലാല്‍. 2019-ലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ റിലീസിനായി തയ്യാറെടുക്കുമ്പോള്‍ അവസാനഘട്ട ജോലികളിലാണ് മോഹന്‍ലാല്‍.
ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് മോഹന്‍ലാല്‍ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടത്.
ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ മാര്‍ക്ക് കിലിയന്‍, ജോനാഥന് മില്ലര്‍ എന്നിവര്‍ക്കൊപ്പം സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു.”- എന്ന് കുറിച്ചായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സിനിമയുടെ റീ റെക്കോഡിങ് ജോലികള്‍ ലോസ് ആഞ്ജലീസിലാണ് നടന്നത്. സ്പെഷ്യല്‍ എഫക്ടുകള്‍ ഇന്ത്യയിലും തായ്ലാന്റിലുമാണ് ചെയ്തത്. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ച് വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ ‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കലവൂര്‍ രവികുമാറാണ്.
അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന് നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന് എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]