മുംബൈ: പുകവലി ഉപേക്ഷിച്ചതായി ബോളിവുഡ് താരം ആമിര്‍ ഖാന്. വര്‍ഷങ്ങളായുള്ള ശീലം ഉപേക്ഷിച്ചതായി മകന് ജുനൈദ് ഖാന് അഭിനയിച്ച ലവ്യാപ എന്ന ചിത്രത്തിന്റെ മുംബൈയില്‍ നടന്ന ട്രെയ്ലര് ലോഞ്ചിനിടെയാണ് ആമിര്‍ വെളിപ്പെടുത്തിയത്.
‘ഞാന്‍ പുകവലി ഉപേക്ഷിച്ചു, പുകവലി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ഞാന്‍ ആസ്വദിച്ചിരുന്ന കാര്യം കൂടിയായിരുന്നു അത്. ഞാന്‍ വര്‍ഷങ്ങളായി സിഗരറ്റ് വലിക്കുന്നയാളായിരുന്നു. ഇപ്പോള്‍ പൈപ്പിലേക്കും മാറിയിരുന്നു. പക്ഷേ അത് ആരോഗ്യത്തിന് നല്ലതല്ല. ആരും തന്നെ അത് ചെയ്യാന്‍ പാടില്ല.” – ആമിര്‍ പറഞ്ഞു.
”ഈ ദുശ്ശീലം ഞാന്‍ ഉപേക്ഷിച്ചു എന്ന് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, അവരോടും ദയവായി ഇത് ഉപേക്ഷിക്കാന്‍ ഞാന്‍ പറയുകയാണ്. അതൊരു നല്ല ശീലമല്ല. എനിക്ക് നിര്‍ത്തണമെന്ന് തോന്നി, എന്റെ മകന്റെ കരിയറിനും തുടക്കമായി. ഞാന്‍ എന്റെ മനസ്സില്‍ ഒരു ദൃഢനിശ്ചയം എടുത്തു.” – ആമിര്‍ കൂട്ടിച്ചേര്‍ത്തു.
പുകവലി ഉപേക്ഷിക്കാന്‍ തനിക്ക് സമയമായിട്ടുണ്ടായിരുന്നുവെന്നും മകന്റെ സിനിമാപ്രവേശനം അതിനുള്ള കാരണം കൂടിയായി തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]