പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിന് ശേഷം, താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘സര്‍ക്കീട്ട്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നതും. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ‘സര്‍ക്കീട്ട്’ ചിത്രീകരിച്ചത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിര്‍മ്മാണം ഫ്ളോറിന് ഡൊമിനിക്.
ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തില്‍ നായികാ വേഷം ചെയ്തിരിക്കുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോള്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. താമര്‍ ഒരുക്കിയ ആദ്യ ചിത്രമായ ‘ആയിരത്തൊന്നു നുണകള്‍’ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
താമറിന്റെ ‘സര്‍ക്കീട്ട്’ എന്ന ഈ ആസിഫ് അലി ചിത്രത്തിന്റെ ഛായാഗ്രഹണം- അയാസ് ഹസന്, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്, കലാസംവിധാനം – അരവിന്ദ് വിശ്വനാഥന്, വരികള്‍- അന്‍വര്‍ അലി, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രന്, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്റ്റേണല്‍ ഒക്റ്റേവ് പ്രൊഡക്ഷന്‍സ്, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന് (ഇല്ലുമിനാര്‍ട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാര്‍ക്കറ്റിംഗ് – ആരോമല്‍, പിആര്‍ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]