
ചെന്നൈയില്‍ ചുറ്റിത്തിരിയുന്നതിനിടെ കൊച്ചി കാണണമോ എന്ന ചോദ്യത്തില്‍ വീണ് പറന്നെത്തിയതാണ് യു.എസില്‍നിന്നുള്ള നിനയും ക്രിസ്റ്റീനും. ബോള്‍ഗാട്ടിയിലെ കപ്പ വേദിയിലേക്ക് സുഹൃത്ത് ഡി.ജെ. ആര്‍ട്ടിസ്റ്റ് കരുണ്‍ മഹ്താനിയാണ് കൈപിടിച്ചു കൊണ്ടുവന്നത്.
കരുണിന്റെയും അശ്വിന്റെയും പാട്ടിന് കൊച്ചി ചുവടുവെച്ചപ്പോള്‍ ഇരുവര്‍ക്കും കണ്ടു നില്ക്കാനായില്ല. വര്‍ണ ഷാളുകളുമായി വേദിക്കു മുന്നിലേക്കിറങ്ങി. പിന്നെയൊരു പത്ത് മിനിറ്റ്. മെയ്വഴക്കത്തിന്റെ ചടുലതാളം കണ്ട് എല്ലാ നോട്ടങ്ങളും അവിടേക്കായി.
അവരുടെ കൈകളില്‍നിന്ന് ഒരായിരം മഴവില്ലുകള്‍ കപ്പ വേദിക്കു മുന്പില് പാറിപ്പറന്നു. കൊച്ചിയും ഹാപ്പി അവരും ഹാപ്പി.അമേരിക്കയിലെ വേദികളില്‍ പലതവണ ചുവടുവെച്ചിട്ടുണ്ടെങ്കിലും ‘കൊച്ചി ഈസ് റിയലി വണ്ടര്ഫുള്’ എന്നാണ് ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത്.
ലോകത്തെ മനുഷ്യരെ ഒന്നിപ്പിക്കുന്നത് ഇത്തരം ആഘോഷങ്ങളാണെന്ന് ലോകയാത്രകളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇനി കേരളം മുഴുവന്‍ കറങ്ങണമെന്ന ആഗ്രഹവും പറഞ്ഞ് ഇരുവരും വീണ്ടും കപ്പ കള്‍ച്ചറിന്റെ താളങ്ങളിലേക്ക് ചുവടുെവച്ചിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]