
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ശ്രദ്ധേയനാണ് തമിഴ് നടന് വിശാല്‍. ആക്ഷന്‍ സിനിമ വിഭാഗത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വിശാലിന് വലിയൊരു ആരാധകനിര തന്നെയുണ്ട്. അടുത്തിടെ നടന്ന മൂവി പ്രമോഷന് വേളയില്‍ അവശനിലയിലായിരുന്നു താരം എത്തിയത്. വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ജയം രവി. നൃത്തസംവിധായിക കലാ മാസ്റ്ററുടെ ചാറ്റ് ഷോയിലാണ് ഇതിനെ കുറിച്ച് സംസാരിച്ചത്.
കടുത്ത പനി കണക്കിലെടുക്കാതെയാണ് വിശാല്‍ പരിപാടിക്ക് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ കരഞ്ഞുപോയെന്നും കലാമാസ്റ്റര്‍ പരിപാടിയില്‍ ജയം രവിയോട് പറയുന്നുണ്ട്. അദ്ദേഹം ധൈര്യശാലിയാണെന്നും സിംഹം പോലെ തിരിച്ചുവരുമെന്നുമായിരുന്നു ജയംരവിയുടെ മറുപടി.
വിശാലിനെ പോലെ ധീരനായ വ്യക്തി വേറെയില്ല. വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. വിശാലിന്റെ ധൈര്യം അദ്ദേഹത്തിന് വഴികാട്ടും. ശക്തനായി അദ്ദേഹം തിരിച്ചുവരും. അദ്ദേഹത്തിന്റെ നല്ല മനസും കുടുംബത്തിന്റെ മികച്ച പിന്തുണയും കൊണ്ട് സിംഹത്തെ പോലെ തിരിച്ചു വന്നിരിക്കും- ജയം രവി പറയുന്നു.
മദഗജരാജയുടെ പ്രമോഷന് പരിപാടിക്ക് വളരെ ക്ഷീണിച്ച അവസ്ഥയിലാണ് വിശാലെത്തിയത്. കൈകള്‍ വിറയ്ക്കുയും നാക്ക് കുഴയുന്നുമുണ്ടായിരുന്നു. വിശാലിന്റെ ഈ വീഡിയോ അതിവേഗം വൈറലായി. വിശാലിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ വീഡിയോ പ്രചരിക്കാന്‍ ആരംഭിച്ചു.
മൈഗ്രേന് ചികിത്സയിലാണ് താരമെന്നും കടുത്ത വൈറല്‍ പനിക്കിടെയാണ് പ്രമോഷന് പരിപാടിയ്ക്കായി എത്തിയതെന്നും വിശാലിന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വീരമൈ വാഴ്ക എന്ന സിനിമ ചിത്രീകരണത്തിനിടെ കണ്ണിന് നിസാര പരിക്കേറ്റിരുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് വന്നതുകൊണ്ടാണ് ക്ഷീണിതനായി കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]