
തന്നെ ‘കടവുളേ, അജിത്തേ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴ് സൂപ്പര്‍ താരം അജിത്. താരത്തിന്റെ അഭ്യര്‍ഥന മാനേജര്‍ സുരേഷ് ചന്ദ്ര സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താല്‍ മതിയെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
‘പൊതുയിടങ്ങളിലും വിവിധ പരിപാടികളിലും കെ… അജിത്തേ… എന്ന് വിശേഷിപ്പിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. പേരിനൊപ്പം എതെങ്കിലും തരത്തിലുള്ള അഭിസംബോധനയോ വിശേഷണപദങ്ങളോ ചേര്‍ക്കുന്നത് അസുഖകരമാണ്. പേരോ ഇനിഷ്യലുകളോ ചേര്‍ത്ത് വിളിക്കുന്നതാണ് അഭികാമ്യം. അതിനാല്‍ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുയിടത്തില്‍ നടത്തുന്നവര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കണം’, അജിത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ പങ്കുവെച്ച കടവുളേ, അജിത്തേ എന്ന അഭിസംബോധന സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍നിന്നുള്ള ഭാഗം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ മറ്റ് ആരാധകരും അഭിസംബോധന ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് അജിത് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. ‘തല’ എന്ന് തന്നെ വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തെ അജിത് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net