ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മിച്ച് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഞായറാഴ്ച്ച ഇടുക്കി ചെറുതോണിയില്‍ ആരംഭിച്ചു. ചിത്രീകരണത്തിനിടയില്‍ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതിനാലാണ് നേരത്തെ ചിത്രീകരണം മുടങ്ങിയിരുന്നത്. അമ്പതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്.
ചിത്രത്തിലെ നിര്ണ്ണായകരംഗങ്ങളും ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നുണ്ടന്ന് നിര്‍മാതാവ് സന്ദീപ് സേനന് പറഞ്ഞു. ഇതിനിടയില്‍ പൃഥ്വിരാജ് എമ്പുരാന് പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനുശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.
ചെറുതോണിയിലും മറയൂരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിതമാക്കുന്ന ചന്ദനമോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരന്‍ മാഷും ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുദ്ധം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവെച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികാസം.
ഷമ്മി തിലകനാണ് ഭാസ്ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോഹന്‍, പ്രശസ്ത തമിഴ് നടന് ടി.ജെ. അരുണാചലം, രാജശ്രീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക.
ജെയ്ക്സ് ബിജോയ്യുടേതാണ് സംഗീതം. ഛായാഗ്രഹണം- അരവിന്ദ് കശ്യപ്, രണദേവ്, എഡിറ്റി ങ്- ശ്രീജിത്ത് ശ്രീരംഗ്, കലാസംവിധാനം- ബംഗ്ളാന്, മേക്കപ്പ്- മനുമോഹന്‍, കോസ്റ്റ്യം ഡിസൈന്‍- സുജിത് സുധാകര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- വിനോദ് ഗംഗ, സഞ്ജയന് മാര്‍ക്കോസ്, പ്രൊജക്റ്റ് ഡിസൈനര്‍- മനു ആലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍- രഘു സുഭാഷ് ചന്ദ്രന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്സ്- രാജേഷ് മേനോന്, നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്.
ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഉര്‍വ്വശി പിക്ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- സിനറ്റ് സേവ്യര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]