14 ഗ്രാമി പുരസ്കാരങ്ങള്‍, 40 അമേരിക്കന്‍ മ്യൂസിക് പുരസ്കാരങ്ങള്‍, 39 ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്കാരങ്ങള്‍. നേട്ടങ്ങള്‍ ഒന്നൊന്നായി തുന്നിച്ചേര്‍ത്തതാണ് ടെയ്ലര് ആലിസണ് സ്വിഫ്റ്റിന്റെ സംഗീതജീവിതം. വരികളും ഈണവുമാണ് സ്വിഫ്റ്റിന്റെ വിജയമെന്ന് പറയാമെങ്കിലും മാര്‍ക്കറ്റിങ് തന്ത്രം കൂടെ യോജിപ്പിച്ചാണ് ടെയ്ലര് സിഫ്റ്റ് തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
മ്യൂസിക് ടൂറുകളോടൊപ്പം ഒറ്റ ആല്‍ബത്തില്‍ 31 പാട്ടുകള്‍ വരെ ഇറക്കാറുള്ള സ്വിഫ്റ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുണ്ട്. സ്വിഫ്റ്റീസ് എന്നാണ് ഈ ആരാധകക്കൂട്ടത്തിന്റെ പേര്. അടുത്തിടെ എറാസ് എന്ന പേരില്‍ സ്വിഫ്റ്റ് സംഗീത പര്യടനം നടത്തിയിരുന്നു. ഡിസംബര്‍ എട്ടിന് കാനഡയിലെ വാന്‍കൂവറിലെ ബിസി പ്ലെയ്സ് സ്റ്റേഡിയത്തിലായിരുന്നു പര്യടനത്തിലെ അവസാന പരിപാടി.
രണ്ട് വര്‍ഷം നീണ്ട ഇറാസ് ടൂറിന്റെ ഭാഗമായി 149 പരിപാടികളാണ് സ്വിഫ്റ്റും ടീമും അവതരിപ്പിച്ചത്. ഇത്രയും കാലത്തിനിടയില്‍ ടീമിന് 197 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 1700 കോടി രൂപ) ബോണസായി സ്വിഫ്റ്റ് സമ്മാനിച്ചത്. ട്രക്ക് ഡ്രൈവര്‍മാര്‍, പാചകക്കാര്‍, ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്മാര്, ലൈറ്റിങ് ആന്റ് സൗണ്ട് ക്രൂ, പ്രൊഡക്ഷന്‍ സ്റ്റാഫ്, ഡാന്‍സര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍, കൊറിയോഗ്രാഫര്‍മാര്‍, ഹെയര്‍ ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ്, വീഡിയോ ക്രൂ, ഫിസിക്കല്‍ തെറാപിസ്റ്റ് തുടങ്ങി ആയിരത്തോളം തൊഴിലാളികള്‍ക്കാണ് ഇത്രയും പണം നല്‍കിയത്. 2023 ഓഗസ്റ്റില്‍ സംഗീത പര്യടനത്തിന്റെ ആദ്യ നോര്‍ത്ത് അമേരിക്കന്‍ പാദം അവസാനിച്ചപ്പോള്‍ സ്വിഫ്റ്റ് ബോണസായി മാത്രം 55 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 466 കോടി രൂപ) വിതരണം ചെയ്തത്.
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സംഗീത പര്യടനമെന്ന ചരിത്രനേട്ടവും എറാസ് ടൂര്‍ സ്വന്തമാക്കിയിരുന്നു. 149 പരിപാടികള്‍ അവതരിപ്പിക്കുകയും 2.08 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 17633 കോടി രൂപ) ടിക്കറ്റുകള്‍ വിറ്റുപോകുകയും ചെയ്തു. 10.1 മില്ല്യണ്‍ ആളുകളാണ് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന പരിപാടികള്‍ കാണാനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]