ബിടൗണിലെ താരരാജാക്കന്മാർ മൂവരും വൈകാതെ ഒരു ചിത്രത്തില്‍ ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ അടുത്ത സുഹൃത്തുക്കളായ ഷാരുഖ് ഖാന്, സല്മാന് ഖാന് എന്നിവരോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ആമിർ ഖാൻ. റെഡ് സീ ചലച്ചിത്രോത്സവത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സല്‍മാനും ഷാരുഖിനും ഇതേ വിഷയത്തില്‍ താത്പര്യമുണ്ട്. ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചൊരു പടം ചെയ്യും. നല്ലൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. അത് വൈകാതെ നടക്കുമെന്ന പ്രതീക്ഷയിലാണ്- ആമിര്‍ ഖാന് പറയുന്നു.
ആറുമാസം മുന്‍പ് മൂവരും ഒരുമിച്ച് കണ്ടപ്പോള്‍ ഇക്കാര്യം താനാണ് പറഞ്ഞതെന്നും മൂവരും ഒരുമിച്ചൊരു ചിത്രമില്ലാത്തത് ദുഃഖകരമാണെന്ന്
താൻ അവരോട് പറഞ്ഞിരുന്നുവെന്നും ആമിര്‍ പറയുന്നു.
കപില്‍ ശര്‍മ ഷോ എന്ന പരിപാടിയിലും ആമിര്‍ ഖാന് സമാന വിഷയം പറഞ്ഞിരുന്നു.
ഞങ്ങള്‍ ഒരേ ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളായി ഒരുമിച്ച് തൊഴിലെടുക്കുന്നവരാണ്. ഒരുമിച്ചൊരു പടം ചെയ്യാത്തത് കാണികളോട് ചെയ്യുന്ന അനീതിയായിരിക്കും. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു പടമെങ്കിലും ചെയ്യും-എന്നാണ് ആമിർ അന്ന് പറഞ്ഞത്.
ഫോറസ്റ്റ് ഗമ്പെന്ന ഹോളിവുഡ് ചിത്രത്തിന്റെ ബോളിവുഡ് റിമേക്ക് ലാല്‍ സിങ് ചദ്ദയിലാണ് ആമിര്‍ അവസാനമായി അഭിനയിച്ചത്. ഈ പടം പ്രതീക്ഷിച്ച വിജയം നേടിയില്ല. സിത്താരെ സമീന്‍ പര് ആണ് ആമിറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]