താന്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമാതാരവും നര്‍ത്തകിയുമായ നവ്യാ നായര്‍. ചെറുപ്പം മുതലേ അനുഭവിക്കുന്ന ആ പ്രശ്നം മുതിര്‍ന്നപ്പോഴും തന്നെ അലട്ടികൊണ്ടിരിക്കുന്നു. ‘വിചിത്രമായ സ്വപ്നങ്ങളാണ് ഞാന്‍ കാണുന്നത്. അത് ആലോചിക്കുമ്പോഴേ പേടിയാണ്. ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളാണവ’, എന്നാണ് നവ്യ പറയുന്നത്.
ഉറക്കംകെടുത്തുന്നതാണ് എന്റെ സ്വപ്നങ്ങള്‍. ചെറുപ്പം മുതലേ ഞാനൊരു സ്വപ്നം കാണലുകാരിയാണ്. അന്നൊക്കെ കണ്ടിരുന്ന സ്വപ്നങ്ങളില്‍ മലയും പുഴയുമെല്ലാം ആയിരുന്നു. എന്നാല്‍, ചില ദിവസങ്ങളില്‍ മലയുടെ മുകളില്‍നിന്ന് ഞാന്‍ വീഴുന്നത് സ്വപ്നം കാണും. പ്രായം കൂടിവന്നപ്പോള്‍ സ്വപ്നങ്ങള്‍ എന്നെ വല്ലാതെ അലട്ടാന്‍ തുടങ്ങി. നമ്മുടെ അരക്ഷിതാവസ്ഥയെല്ലാം കാരണമാണ് അതെല്ലാം സംഭവിക്കുന്നതെന്ന് പിന്നീടെനിക്ക് മനസ്സിലായി, നവ്യ വിവരിക്കുന്നു.
ഒരുപാട് പേര് തന്നെപ്പോലെ ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ടാകാം. അവര്‍ക്കുവേണ്ടിയാണ് പുതിയ വ്ളോഗ് ചെയ്തിരിക്കുന്നതെന്നു പറഞ്ഞ നവ്യ, താന്‍ കണ്ട ചില പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ ഉദാഹരിച്ചു.
ദാരിദ്ര്യം കാരണം എന്നെത്തന്നെ വില്ക്കാന് തീരുമാനിച്ചിരിക്കുകയാണ് ഒരു സ്വപ്നത്തിൽ. നീല കടലൊക്കെയുള്ള ഏതോ ഒരു നാട്. ആളുകളെ ബന്ധിപ്പിച്ച സ്ഥലം. അവിടെ ആളുകള്‍ ചേരവാര്‍ന്ന് മരിക്കുകയാണ്. അവിടെ നിന്ന് ഞാന്‍ തിരിച്ചോടുന്നതൊക്കെയാണ് കണ്ടത്. മറ്റൊന്ന് മരങ്ങളൊന്നുമില്ലാത്ത ചരല് പാറകള്‍ ഒക്കെയുള്ള സ്ഥലത്തുവെച്ച് നടക്കുന്ന ഒരു സംഭവമാണ്. അമ്മ, അച്ഛന്, സിനിമാറ്റോഗ്രാഫര്‍ പി. സുകുമാര്‍, പൃഥ്വിരാജ്, ലാലേട്ടന് എന്നിവരെല്ലാമുണ്ട്. അവിടെ ഞങ്ങള്‍ അകപ്പെട്ടിരിക്കുകയാണ്. അവിടെ ദേഹത്ത് മുഴുവന്‍ കുമിളകളുള്ള, ത്രികോണ പല്ലും ഉന്തിയ കണ്ണുകളുമുള്ള പിശാച് എന്നെ ലക്ഷ്യമാക്കി വരുന്നു. എന്നെ മാത്രം ആക്രമിക്കുന്നു. മറ്റുള്ളവര്‍ എന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പിന്നീട് അവരെല്ലാം ആ പിശാചായി മാറുന്നു.
കാണുന്ന ദുഃസ്വപ്നങ്ങള്‍ പുറത്തു പറഞ്ഞാല്‍ നടക്കില്ല എന്ന് കേട്ടിട്ടുള്ളതിനാല്‍ അത് സംഭവിക്കാതിരിക്കാന്‍ എല്ലാവരോടും പറഞ്ഞ് നടക്കുമായിരുന്നെന്നും സ്വപ്നത്തില്‍ കാണുന്നവരുടെ രൂപം, മുടി, വസ്ത്രം, അതിന്റെ നിറം എല്ലാം തനിക്ക് ഓര്മയുണ്ടാകാറുണ്ടെന്നും നവ്യ വെളിപ്പെടുത്തി.
ഞാന്‍ ഹൊറര്‍ സിനിമകള്‍ കാണാറില്ല. ക്രൈം വാര്‍ത്തകളും കാണാറില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നതെന്ന് അറിയില്ല. കാണുന്നത് സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും ഞാന്‍ ഇടയ്ക്കുവെച്ച് എണീറ്റ് വീണ്ടും ഉറങ്ങാന്‍ കിടന്നാല്‍ ആ സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് കാണുക എന്നതാണ് പ്രശ്നം.
പേടിപ്പിക്കുന്ന സ്വപ്നങ്ങളാണ് കൂടുതലും കാണാറുള്ളത്. അതുകൊണ്ടുതന്നെ ബാക്കി കാണാനിടവന്നാലോ എന്ന് കരുതി ഞാന്‍ പിന്നെ ഉറങ്ങാറില്ല. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണിക്കാണ് സ്വപ്നം കണ്ട് ഉണരുന്നതെങ്കില്‍ എന്തെങ്കിലും വായിച്ചോ ഫോണില്‍ ഡാന്‍സൊക്കെ കണ്ടോ ഉണര്‍ന്നിരിക്കും. പിന്നെ ഞാന്‍ ഉറങ്ങണമെങ്കില്‍ വെളിച്ചം വരണം. അഞ്ചര ആറുമണി സമയത്ത് കിടന്നാല്‍ എനിക്ക് പേടിയില്ല. ഇരുട്ട് മാറി എന്ന തോന്നലാണ്.
ചിലദിവസങ്ങളില്‍ സ്വപ്നം കണ്ട് ഉറക്കം നഷ്ടമായത് കാരണം ഷൂട്ട് മുടങ്ങിയിട്ടുണ്ട്. അത് തുടര്‍ന്നതുകൊണ്ടാണ് ഈ വിഷയം തന്നെ ഒരു എപ്പിസോഡില്‍ പറയാം എന്ന് തീരുമാനിച്ചത്. പറയുമ്പോള്‍ കോമഡിയാണ്, എന്നാല്‍ സ്വപ്നത്തില്‍ അത് അത്രമേല്‍ പേടിപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോള്‍ എല്ലാ ദിവസവും നാമംചെല്ലി കിടക്കും. മകനേയോ അമ്മയേയോ അച്ഛനേയോ അടുത്ത് കിടത്തും. ഇപ്പോള്‍ രാത്രി പത്ത്, പത്തേകാലിന് കിടക്കും. അങ്ങനെയിപ്പോള്‍ സ്വപ്നം കാണുന്നതിന് കുറവുണ്ട്, നവ്യ പറയുന്നു.
തന്റെ വീഡിയോ കാണുന്നവരില്‍ ഇതേപ്രശ്നം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കണമെന്നും ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ ഇതെന്താണ് പ്രശ്നമെന്ന് പറയണമെന്നും നവ്യ വീഡിയോയില്‍ അഭ്യര്ഥിക്കുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]