ചലച്ചിത്രാരാധകരുടെ ഇഷ്ട ദമ്പതികളാണ് സുചിത്രയും മോഹന്‍ലാലും. നിരവധി വേദികളില്‍ ഇരുവരെയും പ്രേക്ഷകര്‍ ഒരുമിച്ച് കാണാറുണ്ട്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ തനിക്ക് മോഹന്‍ലാലിനോട് ആരാധനയുണ്ടായിരുന്നെന്നും ട്യൂഷന് ക്ലാസില്‍ പോലും ടീച്ചറുമായി മോഹന്‍ലാലിനേക്കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് സുചിത്ര. രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്.
സ്കൂള്‍ പഠനകാലത്ത് ട്യൂഷനെടുക്കുന്ന അധ്യാപകനോട് സിനിമയേക്കുറിച്ചും മോഹന്‍ലാലിനേക്കുറിച്ചും ഗോസിപ്പ് പറയുമായിരുന്നു. ഞാന്‍ മോഹന്‍ലാലിന്റെ വലിയ ആരാധികയാണെന്ന് ട്യൂഷനെടുത്തിരുന്ന ബാബു മാസ്റ്ററിന് അറിയാമായിരുന്നു. പഠനകാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ഒരുപാട് നേരം സിനിമയെയും മോഹന്‍ലാലിനെയും കുറിച്ചെല്ലാം ഗോസിപ്പ് പറഞ്ഞ് സമയം കളയുമായിരുന്നു, സുചിത്ര പറഞ്ഞു.
അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖിന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ സിനിമയൊക്കെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് അദ്ദേഹത്തെ ഇഷ്ടമേയല്ലായിരുന്നു. അമ്മയും ആന്റിയുമാണ് എനിക്ക് അദ്ദേഹത്തെ കല്യാണം ആലോചിച്ചത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. ഇപ്പോള്‍ 37 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്.
ഭര്‍ത്താവിനെ കുറിച്ച് തുറന്ന് സംസാരിച്ച സുചിത്ര, മോഹന്‍ലാലിന്റെ സിനിമകളെ താന്‍ വിമര്‍ശിക്കാറുണ്ടെന്നും പറഞ്ഞു. സിനിമകളേക്കുറിച്ച് ക്രിട്ടിക്കലായി പറയാറുണ്ട്. എനിക്ക് ഇഷ്ടമാകാത്ത സിനിമ ഇഷ്ടമില്ല എന്നുതന്നെ ഞാന്‍ പറയാറുണ്ട്. എനിക്ക് ചില സിനിമകളൊന്നും ദഹിക്കാറില്ല. അത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്.
മോഹന്‍ലാലിന് ഭക്ഷണം കഴിക്കാനിഷ്ടമുള്ളതുപോലെതന്നെ ഭക്ഷണം പാചകം ചെയ്യാനും ഇഷ്ടമാണെന്ന് സുചിത്ര പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെടുന്ന കാര്യം ഭക്ഷണമാണ്. അദ്ദേഹത്തിന് പാചകം ഇഷ്ടമാണ്. ചിലസമയത്ത് അദ്ദേഹം ഫോണില്‍ കുക്കിങ് വീഡിയോകള്‍ കാണാറുണ്ട്. മുൻപ് നാട്ടിലെത്തുമ്പോള്‍ ദോശ ചുടുകയും ചമ്മന്തി അരയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു എന്ന് അമ്മ പറയുമായിരുന്നെന്നും സുചിത്ര വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]