മകളെ താൻ എന്തുമാത്രം സ്നേഹിക്കുന്നെന്ന് വിശദമാക്കി ബോളിവുഡ് താരം വരുൺ ധവാൻ. തന്റെ പെൺകുഞ്ഞിനെ സംരക്ഷിക്കുന്ന കാര്യം വരുമ്പോൾ ഏതൊരു പിതാവും യോദ്ധാവായി മാറുമെന്ന് വരുൺ ധവാൻ പറഞ്ഞു. ഈയിടെ ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഒരു പെൺകുഞ്ഞിന്റെ അച്ഛനാവുമ്പോൾ ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളേക്കുറിച്ച് വരുൺ വാചാലനായത്.
“ഏതൊരു വ്യക്തിയാകട്ടെ, പുരുഷനാകട്ടെ, രക്ഷകർത്താക്കളാകുന്നത് ഒരു അമ്മയ്ക്ക് വ്യത്യസ്തമായ അനുഭവമാണെന്ന് ഞാൻ കരുതുന്നു. സ്വന്തം കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്ന നിമിഷം അവൾ ഒരു പെൺകടുവയായി മാറുന്നതായി എനിക്ക് തോന്നാറുണ്ട്. നമ്മൾ മാതാപിതാക്കളാകുമ്പോൾ സ്വന്തം മകളോട് കൂടുതൽ സംരക്ഷണം കാണിക്കണമെന്ന് തോന്നും. ആൺകുട്ടികളുള്ളവർക്കും ഇങ്ങനെതന്നെ തോന്നും. എന്റെ മകളെ ആരെങ്കിലും ചെറുതായിപ്പോലും വേദനിപ്പിച്ചാൽ അവനെ ഞാൻ കൊല്ലും. ഞാനിത് തമാശയായി പറയുന്നതല്ല. അക്ഷരാർത്ഥത്തിൽ അവനെ ഞാൻ തീർത്തിരിക്കും.” വരുൺ ധവാന്റെ വാക്കുകൾ.
പിതാവും ചലച്ചിത്ര സംവിധായകനുമായ ഡേവിഡ് ധവാൻ തന്നോടും തൻ്റെ സഹോദരങ്ങളോടും സംരക്ഷകമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്ന് വരുൺ ചൂണ്ടിക്കാട്ടി. അച്ഛന് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ, അതിരുകടന്ന പെരുമാറ്റം, മക്കൾ കൃത്യസമയത്ത് വീട്ടിലെത്തുന്നില്ലേ എന്ന ഉത്ക്കണ്ഠ എന്നിവയേക്കുറിച്ചെല്ലാം വ്യക്തമായി മനസിലായി. എല്ലാവരും ഒരുമിച്ചില്ലേ എന്നറിയാനായി അച്ഛൻ അമ്മയെ വിളിക്കും. അച്ഛന് എന്താണ് പ്രശ്നമെന്ന് അന്ന് തോന്നിയിരുന്നു.വെന്നും വരുൺ ധവാൻ പറഞ്ഞു.
ഈ വർഷം ജൂണിലാണ് വരുണിനും ഭാര്യ നടാഷയ്ക്കും പെൺകുഞ്ഞ് പിറന്നത്. ലാറ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. അതേസമയം രാജ്-ഡി.കെ ടീം ഒരുക്കിയ സിറ്റഡെൽ: ഹണി ബണി എന്ന വെബ് സീരീസിലാണ് വരുൺ ധവാൻ ഈയിടെ വേഷമിട്ടത്. സാമന്തയാണ് നായിക. ഖലീസ് സംവിധാനംചെയ്യുന്ന ബേബി ജോൺ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]