എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസിക്കിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ദീപക് രാമകൃഷ്ണൻ, ടിറ്റോ പി തങ്കച്ചൻ എന്നിവർ എഴുതിയ വരികൾക്ക് മനു ഗോപിനാഥ് ആണ് സംഗീതം നൽകിയത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനരംഗങ്ങളിൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന കൃഷ്ണകുമാർ ആണ് അഭിനയിക്കുന്നത്.
അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, ധ്രുവൻ, ലാൽ, ലെന, ശ്രീനിവാസൻ, സണ്ണി വെയ്ൻ, മല്ലിക സുകുമാരൻ, മാമുക്കോയ, വിശാഖ് നായർ, ഇന്ദ്രൻസ്, അബു സലീം, അനീഷ് ജി മേനോൻ, തെന്നൽ അഭിലാഷ്, സോഹൻ സീനുലാൽ, പൗളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ രചന, സംവിധാനം, സംഭാഷണം എന്നിവ മനു ജെയിംസാണ് നിർവ്വഹിച്ചിരിക്കുന്നത്. ജോസഫ് മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രൊഡക്ഷൻസ്, കൈലാത്ത് ഫിലിംസ് എന്നിവയുടെ ബാനറിൽ നൈന ജിബി പിട്ടാപ്പിള്ളിൽ, ജോൺ ഡബ്ല്യു വർഗീസ്, റോയ് സെബാസ്റ്റിയൻ കൈലാത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ അവിചാരിതമായി സംവിധായകൻ മരണപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും, പ്രൊഡ്യൂസറുമായ നൈന ജിബി പിട്ടാപ്പിള്ളിലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചത്. ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.
പ്രോഗ്രാമർ: മനു ഗോപിനാഥ്, ജോയൽ ജോൺസ്, അഡീഷണൽ പ്രോഗ്രാമിംഗ്: ജിഷ്ണു വിജയ്, റോഷൻ സെബാസ്റ്റിയൻ, മിക്സ്: കിരൺലാൽ, ഗിറ്റാർ: റമീസ് സുലൈമാൻ, റോക്കോർഡിംഗ്: 20ഡിബി സ്റ്റുഡിയോ ചെന്നൈ, റെക്കോർഡ്: അവിനാഷ് സതീഷ് എന്നിവരാണ് ഗാനത്തിന്റെ പിന്നണിയിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഛായാഗ്രഹണം: രാകേഷ് നാരായണൻ, എഡിറ്റർ അമിത് സി മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ, അമിത് സി മോഹനൻ, അനുജിത് നന്ദകുമാർ, അഖിൽ ബാലൻ, കൃഷ്ണപ്രസാദ് മുരളി, അസോസിയേറ്റ് ഡയറക്ടർ: ലിജു രാജു, വി എഫ്എക്സ്: ഉജിത് ലാൽ, അമീർ, പബ്ലിസിറ്റി ഡിസൈൻ: ഉജിത്ലാൽ, ഡിഐ: അമിത് സി മോഹനൻ, ജോജോ പി ജോൺ, കലാസംവിധാനം: പ്രഭ കൊട്ടാരക്കര, വസ്ത്രാലങ്കാരം: കൃഷ്ണപ്രസാദ് മുരളി, ബിജു, മൃദുല മുരളി, ചമയം: മിട്ട ആന്റണി, സുബി വടകര, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്, മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രജീഷ് രാജ് ശേഖർ, പി ആർ: ടെൻ ഡിഗ്രി നോർത്ത് കമ്യൂണിക്കേഷൻസ്, വിഷ്വൽ പ്രൊമോഷൻ: സ്നേക്പ്ലാന്റ്