ചെന്നൈ: നടൻ വിശാൽ നായകനായ പുതിയ ചിത്രം മാർക്ക് ആന്റണിയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിശാലിന് എതിരേ സിനിമാ നിർമാണകമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. കേസിൽ ചൊവ്വാഴ്ച നേരിൽഹാജരാകാൻ വിശാലിനോട് കോടതിനിർദേശിച്ചു.
മാർക്ക് ആന്റണി വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. നൽകാനുള്ള 21.29 കോടി രൂപയിൽ 15 കോടി രൂപ വിശാൽ തിരിച്ചുനൽകുന്നില്ലെന്നാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ആരോപണം. പണം മടക്കിനൽകാൻ തയ്യാറാകാത്തതിനാൽ പുതിയചിത്രം റിലീസ്ചെയ്യാൻ അനുവദിക്കരുതെന്ന് ഹർജി പരിഗണിച്ചപ്പോൾ ഇവർ ആവശ്യപ്പെട്ടു. തുടർന്നാണ് റിലീസ് തടഞ്ഞത്.
ഇതേസമയം റിലീസ് ഹൈക്കോടതി തടഞ്ഞിട്ടില്ലെന്നും കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും മാർക്ക് ആന്റണിയുടെ നിർമാതാവ് വിനോദ് കുമാർ പ്രതികരിച്ചു. വിശാൽ കോടതിയിൽ ഹാജരാകാതിരുന്നാൽ മാത്രമേ റിലീസിന് വിലക്ക് നേരിടുകയുള്ളൂവെന്നും അങ്ങനെവന്നാൽ താൻ നിയമനടപടി സ്വീകരിക്കുമെന്നും വിനോദ് കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]