ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൗഡിനിയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പ്രജേഷ് സെൻ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു സിനിമയുടെ തുടക്കം.
പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വര സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. അനശ്വരനായ ഫുട്ബോളർ വി. പി. സത്യൻ്റെ ഭാര്യ അനിതാ സത്യൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പ് നൽകി. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ. റായുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻ്റ് എൻ്റർടെയിൻമെൻ്റ്സിനൊപ്പം ഷൈലേഷ്. ആർ. സിങ്ങും പ്രജേഷ് സെൻ മൂവി ക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.
ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മജീഷ്യൻ അനന്തൻ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്.
ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്. ബിജിപാലിന്റേതാണ് സംഗീതം. നൗഷാദ് ഷെരിഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ബിജിത്ത് ബാല, കലാസംവിധാനം – ത്യാഗു തവനൂർ, മേക്കപ്പ് – അബ്ദുൾ റഷീദ്, കോസ്റ്റ്യൂം ഡിസൈൻ – ആഫ്രിൻ കല്ലാൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, നിശ്ചല ഛായാഗ്രഹണം – ലിബിസൺ ഗോപി, ഡിസൈൻ – താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ – ബ്രാൻ്റ് പിക്സ്, പ്രൊഡക്ഷൻ മാനേജർ – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ്. എൻ, പ്രൊഡക്ഷൻ കൺട്രോളർ -ജിത്ത് പിരപ്പൻകോട്. കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ – ലിബിസൺ ഗോപി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]