ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെപ്തംബര്‍ 23, 24 തിയ്യതികളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഐ.പി.എല്‍. വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ മെയ് 13 നാണ് പരിണീതിയും രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ രാഘവ് ആണ് പുറത്തുവിട്ടത്.
”ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം….. അവള് യെസ് പറഞ്ഞു” എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]