
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്. തോക്കുമായി മാസ് ഗെറ്റപ്പിൽ നിൽക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററിൽ കാണാനാവുക.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ താരങ്ങളാരെന്നോ അണിയറപ്രവർത്തകർ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച തന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. ഈ പോസ്റ്റർ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഗെറ്റപ്പിലുള്ള കാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.
മമ്മൂട്ടി നായകനായി 2022-ൽ പുറത്തിറങ്ങിയ ഭീഷ്മ പർവമാണ് അമൽ നീരദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജെയ് കെ സംവിധാനം ചെയ്യുന്ന ഗർർർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]