
അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്നേഹവും ആദരവും തനിക്കും സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് കങ്കണ.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ന്യൂഡൽഹി, മണിപ്പൂർ തുടങ്ങി എവിടെ പോയാലും വളരെയധികം സ്നേഹവും ബഹുമാനവും തനിക്ക് ലഭിക്കുന്നുവെന്ന് കങ്കണ പറഞ്ഞു. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും സിനിമ ഇൻഡസ്ട്രിയിൽ ഇത്രയും സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് തനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും നടി കൂട്ടിച്ചേർത്തു.
‘എമർജൻ’സിയാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമർജൻസിയുടെ പ്രമേയം. മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘എമർജൻസി’. ജൂൺ 14-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]