
അന്തരിച്ച ചലച്ചിത്രനിർമാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാലോകം. ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സഹോദരനായിരുന്നു ഗാന്ധിമതി ബാലനെന്ന് മോഹൻലാൽ അനുസ്മരിച്ചു. മമ്മൂട്ടിയും സോഷ്യൽ മീഡിയയിലൂടെ ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ചു.
‘പ്രിയപ്പെട്ട ഗാന്ധിമതി ബാലൻ ഓർമ്മയായി. തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എൻ്റെ പ്രിയ സഹോദരൻ. മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്കുപിന്നിൽ അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’ മോഹൻലാൽ കുറിച്ചു.
ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തും ഓർമ്മിക്കാവുന്ന കലാമൂല്യമുള്ള സിനിമകളായ..പഞ്ചവടി പാലവും, തൂവാനത്തുമ്പികളും,ആദാമിൻ്റെ വാരിയെല്ലും,സുഖമോദേവിയും അടക്കമുള്ള നിരവധി നല്ല സിനിമകൾ സമ്മാനിച്ച,പ്രശസ്തനായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ വിടവാങ്ങി, ആദരാഞ്ജലികൾ എന്നാണ് നടൻ മനോജ് കെ ജയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഗാന്ധിമതി ബാലന്റെ അന്ത്യം. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ നല്കിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]