
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്ത മെഗാ ഹിറ്റ് സിനിമയാണ് ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’. രവി മോഹനെ (ജയം രവി) നായകനാക്കി മോഹൻ രാജ (ജയം രാജ) സംവിധാനം ചെയ്ത ചിത്രം പല അഭിനേതാക്കൾക്കും വഴിത്തിരിവായി മാറിയിരുന്നു. അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം, നദിയാ മൊയ്തു ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഈ സിനിമക്കുണ്ട്. എഡിറ്റർ മോഹൻ നിർമ്മിച്ച ചിത്രം മാർച്ച് 14 ന് പുനപ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.
ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ആക്ഷൻ, പ്രണയം, നർമ്മം, ദുരൂഹത, വൈകാരികത എന്നിവ കോർത്തിണക്കി കാണികളെ ആകർഷിക്കും വിധം മോഹൻ രാജ അണിയിച്ചൊരുക്കിയ ചിത്രത്തിന് അന്ന് വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം. ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു.
ആലപ്പുഴ, പൊള്ളാച്ചി, ചെന്നൈ, ഹൈദരാബാദ്, മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂർത്തി, ടി.പി. മാധവൻ, ജ്യോതി ലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം റീ റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]