
ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച് ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തീയേറ്ററിലായിരുന്നു ഇളയരാജയുടെ കരിയറിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടി അരങ്ങേറിയത്.
ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള ഒരു സംഗീത സംവിധായകൻ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്നത്. റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയിൽ പങ്കുചേർന്നത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും വേദിയിൽ അരങ്ങേറി.
ഇതോടെ ഇന്ത്യൻ സിനിമാ മേഖലയിൽ നിന്ന് ലണ്ടനിൽ ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്ന ആദ്യ സംഗീതഞ്ജനായി ഇളയരാജ മാറി. പാശ്ചാത്യ സംഗീത ഘടകങ്ങൾ സിനിമാ സംഗീതത്തിനായി ഉപയോഗിച്ച ആദ്യത്തെ ഇന്ത്യക്കാരനും മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതഞ്ജനുമായി ഇളയരാജ മാറി.
റോയൽ സ്കോട്ടിഷ് നാഷണൽ ഓർക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ വാലിയന്റ് റെക്കോർഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ ഇളയരാജ പങ്കുവെച്ചിരുന്നു. ഓർക്കസ്ട്രയിലെ അംഗങ്ങളെ പരിചയപ്പെടുന്ന ഇളയരാജയയെ ദൃശ്യങ്ങളിൽ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]