
പല വർഷങ്ങളിലായി താൻ ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളുടെ ഓർമ്മകളുമായി നടൻ ഉണ്ണി മുകുന്ദൻ. 2014-ൽ പുറത്തിറങ്ങിയ ‘വിക്രമാദിത്യൻ’ എന്ന സിനിമയിലെ എസ്.ഐ വിക്രം ഷേണായി, ‘മാളികപ്പുറ’ത്തിലെ സിപിഒ ഡി. അയ്യപ്പദാസ്, ‘മാർക്കോ’യിലെ മാർക്കോ ഡി. പീറ്റർ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി ഇൻസ്റ്റയിൽ ‘Memoir’ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധിപേരുടെ കമന്റുകള്‍ വന്നിട്ടുണ്ടെങ്കിലും ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് കുറിച്ച കമന്റ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.
അടുത്തിടെ ‘മാർക്കോ’ സിനിമ സമൂഹത്തിൽ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്ന എന്ന രീതിയിൽ പല ഇടത്തായി ചർച്ചകളും വാദപ്രതിവാദങ്ങളും സോഷ്യൽമീഡിയ പോസ്റ്റുകളും ഒക്കെ വന്നതിന്റെ സാഹചര്യത്തിൽ ഈ കമന്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ‘മാർക്കോ രണ്ടാം ഭാഗം ഉപേക്ഷിക്കരുത്’, ‘മാർക്കോ 2 ഉറപ്പായും വരണം’ തുടങ്ങി നിരവധി കമന്റുകളാണ് ഷെരീഫിന്റെ കമന്റിന് പ്രതികരണമായി വന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ഒരുക്കിയ ‘മാർക്കോ’ ലോകമെമ്പാടും വലിയ വിജയം നേടിയതിന് പിന്നാലെ ഒടിടിയിലും ഏറെ തരംഗമായിരുന്നു. അതിന് പിന്നാലെയാണ് സിനിമയിലെ വയലൻസിനെ പിൻപറ്റിയുള്ള ചർച്ചകള്‍ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുന്നത്. ‘കാട്ടാളൻ’ എന്ന സിനിമയാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]