
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ എഴുതിത്തള്ളാൻ നീക്കം. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയിൽ റിപ്പോർട്ട് നൽകും. കമ്മിറ്റിക്ക് മൊഴി നൽകിയവർ പോലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകാത്തതിനാലാണിത്.
പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകൾ രജിസ്റ്റർചെയ്തത്. പരാതിപ്രകാരമുള്ള ഒൻപത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ, ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത നാല്പതിലധികം കേസുകളിൽ പോലീസിന് മൊഴിനൽകാൻ പലരും തയ്യാറാകുന്നില്ല. ഈ കേസുകളിൽ ഭൂരിഭാഗവും എഴുതിത്തള്ളേണ്ട അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു..
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന പരാതികളിൽ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിരുന്നു. പിന്നീട് കോടതി നിർദേശത്തെത്തുടർന്ന് കമ്മിറ്റി റിപ്പോർട്ടിലെ മൊഴിപ്രകാരം കേസുകളെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]