
സിനിമയിലും ജീവിതത്തിലും എത്രയേറ തിരക്കുകൾ ഉണ്ടായാലും വ്യായാമത്തിന് സമയം കണ്ടെത്തുന്ന താരമാണ് ആലിയ ഭട്ട്. ഭക്ഷണക്രമവും ഫിറ്റ്നസും നിലനിർത്താൻ കർക്കശമായ ശൈലികളാണ് താരം പിന്തുടരുന്നത്. ഇത്തരത്തിൽ കഠിന വ്യായാമം ചെയ്യുന്ന ഒരു വീഡിയോ ആലിയ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
ജിമ്മിൽ ക്ലാപ് പുഷ് അപ്പ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ‘ അധ്വാനമാണ് പ്രധാനം’ എന്ന് വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുമുണ്ട്. എട്ട് തവണയാണ് താരം ക്ലാപ് പുഷ് അപ്പ് ചെയ്തത്. മികച്ച രീതിയിൽ പുഷ് അപ് ചെയ്യാൻ ആലിയയെ ട്രെയിനർ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആലിയയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ‘ഏറ്റവും കഠിനാധ്വാനിയായ നടി’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
സാധാരണ പുഷ് അപ്പിനേക്കാൾ ചെയ്യാൻ ബുദ്ധിമുട്ടേറിയതും അതേസമയം കൂടുതൽ ഫലപ്രദവുമാണ് ക്ലാപ് പുഷ് അപ്പുകൾ. ഇത് ശരീരത്തിന് കൂടുതൽ കരുത്ത് ഉണ്ടാക്കാനും പേശീ വികാസത്തിനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]