![](https://newskerala.net/wp-content/uploads/2025/02/ed-1024x576.jpg)
ജൂനിയര്‍ എന്‍.ടി.ആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ ‘ചുട്ടമല്ലേ’ എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രമിറങ്ങി മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ഈ പാട്ട് യൂടൂബിന്റെയും ഇന്സ്റ്റഗ്രാമിന്റെയുമെല്ലാം ടോപ് ചാര്‍ട്ടില്‍ തന്നെയാണ്. ഇപ്പോഴിതാ ഈ ഗാനം ആലപിക്കുകയാണ് ബ്രിട്ടീഷ് ഗായകന് എഡ് ഷീരന്.
സംഗീത പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ് ഷീരന്റെ ബെംഗളൂരു കണ്‍സേര്‍ട്ടിലാണ് ‘ചുട്ടമല്ലേ’ പാടിയത്. പിന്നണി ഗായിക ശില്പ റാവുവിനോടൊപ്പമായിരുന്നു എഡ് ചുട്ടമല്ലേ പാടിയത്. തെലുങ്ക് വരികള്‍ കേട്ടതോടെ ആരാധകരും ആവശത്തിലായി. എഡ് ഷീരനും ശില്പയും റിഹേഴ്സല്‍ നടത്തുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ തെലുങ്ക് വരികള്‍ മനസ്സിലാക്കാനായി ഷീരന് ശ്രമിക്കുന്നതും ഇരുവരും ചേര്‍ന്ന് പാടുന്നതും കാണാം.
കമന്റ് ബോക്സില്‍ ഇന്ത്യന്‍ സംഗീതത്തെയും സംസ്കാരത്തെയും അറിയാനും ഉള്‍കൊള്ളാനുമായി ബ്രിട്ടീഷ് ഗായകന് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ആരാധകര്‍. നേരത്തെ ചെന്നൈ കണ്സേര്ട്ടില് എ.ആര് റഹ്മാനോടൊപ്പം ഊര്വസിയുടെ മാഷ് അപ്പും എഡ് ഷീരന് പാടിയിരുന്നു.
മാത്തമാറ്റിക്സ് എന്ന പേരിലുള്ള ടൂറിന്റെ ഭാഗമായാണ് ഷീരന് ഇന്ത്യയിലെത്തിയത്. നേരത്തെ ബെംഗളൂരു നഗരത്തിലെ തെരുവില്‍ വെച്ച് പാട്ട് പാടിയ എഡ് ഷീരനെ ഒരു പോലീസ് ഉദ്യോഗസ്ഥന് തടയുന്ന വീഡിയോയും വൈറലായിരുന്നു. ജനുവരി 30ന് പുണെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി പകുതിയോടെ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]