![](https://newskerala.net/wp-content/uploads/2025/02/kareena-kapoor-saif-ali-khan-1024x576.jpg)
ബോളിവുഡ് നടന് സെയ്ഫ് അലിഖാന് വീടിനുള്ളില്‍ മോഷ്ടാവിനാല്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവം തുടക്കം മുതല്‍ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. സെയ്ഫിനെതിരായ ആക്രമണവാർത്ത പി.ആര് പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കമുള്ള വിമര്‍ശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ.
ചില വിഷയങ്ങൾ മറ്റുള്ളവർക്ക് സംഭവിക്കുന്നതുവരെ അവർക്ക് ഒരിക്കലും കാര്യം മനസ്സിലാകില്ലെന്ന് കരീന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ ഊഹാപോഹങ്ങൾ യാഥാർഥ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘നിങ്ങള്‍ക്കൊരിക്കലും മനസിലാകില്ല. വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍, ഉത്കണ്ഠകള്‍, കുഞ്ഞിന്റെ ജനനം, പ്രിയപ്പെട്ടവരുടെ മരണം..ഇക്കാര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നതുവരെ അത് നിങ്ങൾക്ക് മനസ്സിലാക്കാനാകില്ല. മറ്റുള്ളവരേക്കാൾ മിടുക്കരാണ് നിങ്ങളെന്ന് സ്വയം കരുതും. എന്നാൽ, അങ്ങിനയല്ലെന്ന് ജീവിതം തെളിയിക്കുന്ന സമയം വരും’, കരീന കുറിച്ചു.
അതേസമയം, സംഭവം നടക്കുന്ന സമയത്ത് കരീന സുഹൃത്ത് സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു എന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോർട്ടുകൾ. വളരെയേറെ മദ്യപിച്ചാണ് കരീന വീട്ടിലെത്തിയതെന്നും അതിനാലാണ് ആശുപത്രിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നത് എന്നും ഊഹാപോഹങ്ങൾ പരന്നു. എന്നാൽ, കരീന വീട്ടിലുണ്ടായിരുന്നു എന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. സെയ്ഫിനെ അക്രമി ആവർത്തിച്ച് കുത്തുന്നത് താൻ കണ്ടെന്ന് വ്യക്തമാക്കി അവർ പോലീസിന് മൊഴി നൽകുകയും ചെയ്തു.
ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫിന് നേരെ ആക്രമണുണ്ടായത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ലീലാവതി ഹോസ്പിറ്റലിലെ അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരു ബംഗ്ലാദേശി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]