
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും പങ്കാളിയായ യൂട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഇതുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരു യുവതിക്കൊപ്പം ചെഹലിന്റെ കണ്ടതും വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഈ യുവതി ആരെന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. ഇതിനിടെയാണ് ചെഹലിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ് ലഞ്ച് കഴിക്കുന്ന ചിത്രങ്ങള്‍ ആര്‍ജെയും യൂട്യൂബറുമായ മഹ്വാഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ കമന്റ് സെക്ഷന്‍ മഹ്വാഷ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ചിത്രം പ്രചരിച്ചതോടെ ചെഹലും മഹ്വാഷും ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങളും വാര്‍ത്തകളും വന്നു. ഇത്തരം അഭ്യൂഹങ്ങള്‍ തള്ളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മഹ്വാഷ്.
തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രചരിച്ച ഇത്തരം ആരോപണങ്ങള്‍ക്കെതിരേ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മഹ്വാഷ് കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കുകയായിരുന്നു. ചില ലേഖനങ്ങളും ഊഹാപോഹങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങള്‍ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് കാണുന്നത് അക്ഷരാര്‍ത്ഥത്തില്‍ രസകരമാണ്. എതിര്‍ലിംഗത്തിലുള്ള ഒരാള്‍ക്കൊപ്പം കാണപ്പെട്ടാല്‍ അതിനര്‍ഥം നിങ്ങള്‍ അവരുമായി ഡേറ്റിങ്ങിലാണെന്നാണോ എന്ന് മഹ്വാഷ് ചോദിച്ചു. രണ്ട് മൂന്ന് ദിവസമായി താന്‍ ക്ഷമയോടെയിരിക്കുകയായിരുന്നുവെന്നും മറ്റുള്ളവരുടെ തനിനിറം മറയ്ക്കാന്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ഒരു പിആര്‍ ടീമിനെയും അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുഷ്കരമായ സമയങ്ങളില്‍ ആളുകള്‍ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമാധാനത്തോടെ ജീവിക്കട്ടെയെന്നും അവര്‍ കുറിച്ചു.
വിവാഹമോചന വാര്‍ത്തകള്‍ക്കിടെയാണ് മുംബൈയില്‍ ചെഹലിനൊപ്പം കണ്ട അജ്ഞാത യുവതി ആരെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. ഫോട്ടോഗ്രഫര്‍മാരെ കണ്ടയുടന്‍ ചെഹല്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തത് സംശയം വര്‍ധിപ്പിച്ചു. ചെഹലിനൊപ്പമുള്ള യുവതി ഫോട്ടോഗ്രഫര്‍മാരെ കണ്ട് അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് മഹ്വാഷാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അടുത്തിടെ, ചെഹല്‍ തന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിര്‍ത്തണമെന്ന് താരം അഭ്യര്‍ഥിച്ചിരുന്നു.
ചെഹലുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ധനശ്രീ വര്‍മയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍ തന്റെ വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ രൂക്ഷമായാണ് വിമര്‍ശിച്ചത്. ആളുകള്‍ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]