കൊച്ചി: ആട്ടവും പാട്ടും ഫാഷനും ഭക്ഷണവും കളികളും സഹസികതയും ഒരു കുടക്കീഴിൽ ഒന്നിക്കുന്ന ഒരിടം…മാതൃഭൂമി കപ്പ കൾച്ചർ വേദി അക്ഷരാർത്ഥത്തിൽ വൈവിധ്യങ്ങളുടെ സ്വപ്ന ലോകമാണ് കാണിക്കൾക്കായി ഒരുക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ ഈ വൈവിധ്യം ആസ്വദിക്കാൻ ഇനി മൂന്നു നാൾ ലോകം ഒത്തുചേരും.
കപ്പ കൾച്ചറിന്റെ രണ്ടാം പതിപ്പിനാണ് വെള്ളിയാഴ്ച തുടക്കമായിരിക്കുന്നത്. 10,11,12 തീയതികളിലായി നടക്കുന്ന കപ്പ കൾച്ചറിന്റെ ഇത്തവണത്തെ തീം സെയിം സെയിം ബട്ട് ഡിഫറന്റ് എന്നതാണ്.പല തരം കൾച്ചറുകൾ ഒരു കുടക്കീഴിൽ. ഫുഡ്, ആർട്ട്, ഡാൻസ്, ഗെയിം… ആ പട്ടിക ഇങ്ങനെ നീളും.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന ഒരിടമായി ഇവിടം മാറും.
“കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറച്ചു കൂടി വലിയ സ്കെയിലിൽ ആണ് ഇത്തവണ കപ്പ കൾച്ചർ ഒരുക്കുന്നത്. മെഗാ അനുഭവം ആകും കൊച്ചിക്ക് കിട്ടുക. ഒരു കുടുംബത്തിന് ഒന്നാകെ ആസ്വദിക്കാനുള്ള എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളികൾ മുതൽ പാട്ടും ഡാൻസും ഫുഡ് കോർട്ടും ഫാഷനും എല്ലാം ചേർന്ന് ഒരു മെഗാ അനുഭവം. മികച്ച വൈബ് ആണ് ഓരോരുത്തർക്കും സമ്മാനിക്കുക”. ഫെസ്റ്റിവൽ ഡയറക്ടർ നവീൻ പറയുന്നു.
കൊച്ചിയുടെ രാപ്പകലുകളെ സംഗീതസാന്ദ്രമാക്കാൻ ജനുവരി 10 മുതൽ 12 വരെ എറണാകുളം ബോൾഗാട്ടി പാലസിലാണ് കപ്പ കൾച്ചർ അരങ്ങേറുന്നത്. സംഗീതത്തിന്റെ എല്ലാ തലങ്ങളെയും കോർത്തിണക്കി, ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള ഒട്ടേറെ കലാകാരൻമാർ ഇതിന്റെ ഭാഗമാകും. ബ്രസീലുകാരനായ വിക്ടർ റൂയിസും റഷ്യയിൽ നിന്നുള്ള ഗ്ലാഫിറയും മാക്സിം ഡാർക്കും ഇറ്റലിയിൽ നിന്നുള്ള ജോർജിയ ആംഗുലിയും ഫ്രാൻസിൽ നിന്നുള്ള ഒളിമ്പേ 4000-ഉം യു.കെ.യിൽനിന്നുള്ള കസ്സീമും അടക്കമുള്ളവർ കപ്പ കൾച്ചറിന്റെ ഭാഗമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]